ഹൈദരാബാദ്: പബ്ജി ഗെയിം കളിച്ചതിന് അമ്മ വഴക്ക് പറഞ്ഞ മനോവിഷമത്തില്‍ പത്താം ക്ലാസുകാരന് ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. ഗൗതമി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സാംബശിവയാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ദിവസം പരീക്ഷയ്ക്ക് പഠിക്കാതെ പബ്ജി ഗെയിം കളിച്ചതിന് സാംബശിവയെ അമ്മ വഴക്ക് പറഞ്ഞിരുന്നു. തുടര്‍ന്ന് മുറിയില്‍ കയറി കതകടച്ച കുട്ടി ഏറെ നേരം കഴിഞ്ഞ് പുറത്ത് വരാത്തതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി നില്ക്കുന്ന കുട്ടിയെ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഗാന്ധി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
വാര് ഗെയിം ആയ പബ്ജിക്കെതിരെ നിരവധി പരാതികളാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. ഗെയിം വിദ്യാര്‍ത്ഥികളെയും ചെറുപ്പക്കാരെയും മോശമായ രീതിയില്‍ ബാധിക്കുന്നുണ്ടെന്നാണ് വിമര്‍ശനം.
Discussion about this post