കോയമ്പത്തൂര്‍: ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ ആറുപേര്‍ പിടിയില്‍. രണ്ടാം ക്ലാസുകാരിയായ കുട്ടിയുടെ അയല്‍ക്കാരാണ് പിടിയിലായിരിക്കുന്നത്. മാര്‍ച്ച് 25 മുതല്‍ പെണ്‍കുട്ടിയെ കാണാതാവുകയായിരുന്നു. പിറ്റേ ദിവസം ഇരു കൈകളും കൂട്ടിക്കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. ആദ്യം കൊലപാതകം നടന്നുവെന്ന് മാത്രമേ സംശയമുണ്ടായിരുന്നുള്ളു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതിന് ശേഷമാണ് കുട്ടി പീഡനത്തിനിരയായതിന് ശേഷമാണ് കൊല്ലപ്പെട്ടതെന്നറിയുന്നത്.
അതേസമയം പോലീസ് ആദ്യം ഇപ്പോള്‍ പിടിയിലായിരിക്കുന്ന ആറുപേരെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലായിരുന്നു. തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. അതിനുശേഷമാണ് കൊല്ലപ്പെട്ട രണ്ടാം ക്ലാസുകാരിയുടെ അയല്‍വാസികളായ ഇവരെ പോലീസ് പിടികൂടുന്നത്.
Discussion about this post