ബംഗളൂരു: ഗൗഡ കുടുംബത്തിന്റെ കൂട്ടകരച്ചില്‍ വലിയ വാര്‍ത്തയാകുന്നതിനിടെ എത്ര നോവെടുത്താലും പൊതുവേദിയില്‍ ഇനി കരയില്ലെന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ പ്രതിജ്ഞ. അച്ഛനും ജനതാദള്‍ (എസ്) ദേശീയാധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ കഴിഞ്ഞദിവസം സ്ഥാനാര്‍ത്ഥികളെ കുറിച്ച് പ്രസംഗിക്കുന്നതിനിടെ കരഞ്ഞിരുന്നു. ഒപ്പം കുമാരസ്വാമിയുടെ സഹോദരന് മന്ത്രി രേവണ്ണയും മകനും സ്ഥാനാര്‍ത്ഥിയുമായ പ്രജ്വലും വികാരാധീനരായിരുന്നു.
ഇതിനു പിന്നാലെ, ഗൗഡ കുടുംബം നാടകക്കമ്പനിയാണെന്നും കരച്ചിലിന്റെ റെക്കോര്‍ഡ് അവര്‍ക്കാണെന്നും ബിജെപി ആക്ഷേപിച്ചിരുന്നു. ഇതോടെയാണ് കുമാരസ്വാമിയുടെ പ്രതിജ്ഞ. മുഖ്യമന്ത്രി പലവേദികളില്‍ കരഞ്ഞതും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ജനങ്ങളുമായി ബന്ധമില്ലാത്ത ബിജെപിക്ക് ആത്മാര്‍ത്ഥമായ വികാരപ്രകടനത്തിന്റെ അര്‍ത്ഥം മനസ്സിലാകില്ലെന്നും ഇനി വേദനയുണ്ടായാലും ജനമധ്യത്തില്‍ പ്രകടിപ്പിക്കില്ലെന്നും കുമാരസ്വാമി പറഞ്ഞു. അതിനിടെ, ബിജെപി പറഞ്ഞതു ശരിയാണെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് മുന്‍ എംഎല്‍എ രംഗത്തുവന്നത് ദള്‍- കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളലിനുള്ള അടുത്ത കാരണവുമായി.
Discussion about this post