പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രം

പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല

ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ ഇനി വെറും 19 ദിവസം മാത്രം. മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത പക്ഷം പാന്‍കാര്‍ഡ് ഉപയോഗശൂന്യമാകും. ഇത് ഭാവിയില്‍ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം.

കഴിഞ്ഞവര്‍ഷം സമയപരിധിയ്ക്കുള്ളില്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത 11.44 ലക്ഷം പാന്‍ കാര്‍ഡുകളാണ് സര്‍ക്കാര്‍ നിര്‍ജീവമാക്കിയത്. പാന്‍ നിര്‍ജീവമായാല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ലെന്നുമാത്രമല്ല റീഫണ്ട് ലഭിക്കുകയുമില്ല.

Exit mobile version