ന്യൂഡല്‍ഹി: അതിര്‍ത്തി ലംഘിച്ചെത്തിയ പാകിസ്താന് സ്വദേശിയായ വൃദ്ധനെ ഇന്ത്യന്‍ സൈന്യം തിരിച്ചയച്ചു. മുഹമ്മദ് അഷ്റഫ് എന്ന 60 കാരനെയാണ് സേന തിരികെ അയച്ചത്.
പാകിസ്താനിലെ പ്രവിശ്യയായ പഞ്ചാബിലുള്ള ബോയിത സരോവാള്‍ സ്വദേശിയാണ് മുഹമ്മദ് അഷറഫ്. അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച് ജമ്മു കശ്മീരിലെ സാംബ ജില്ലയിലെ രാംഗഡിലാണ് ഇയാളെത്തിയത്.
വെള്ളിയാഴ്ചയെത്തിയ ഇയാളെ വിദഗ്ദ പരിശോധനക്ക് ശേഷം അന്ന് തന്നെ തിരികെ വിട്ടു. ഇയാളുടെ കൈവശം 12,000 പാകിസ്ഥാനി രൂപയും ഉണ്ടായിരുന്നതായി സൈനിക വക്താക്കള്‍ അറിയിച്ചു. പൗരനെ തിരികെ അയച്ച നടപടിയെ പാകിസ്താന് പ്രശംസിച്ചതായി ഇന്ത്യന്‍ സൈനിക വക്താക്കള്‍ പറഞ്ഞു.
Discussion about this post