ജയ്പുര്‍; രാജസ്ഥാനില്‍ മിഗ് 21 വിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റ അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് സൂചന. എന്നാല്‍ പക്ഷി ഇടിച്ചാണ് അപകടമുണ്ടായതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ മാസം 12 ന് രാജസ്ഥാനിലെ ജയ്സാല്മറില് മിഗ് വിമാനം തകര്‍ന്നു വീണിരുന്നു. മിഗ് 27 ആണ് അന്ന് തകര്‍ന്നത്. അന്നും പൈലറ്റ് അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. പരീക്ഷണ പറക്കലിനിടെയായിരുന്നു അപകടം സംഭവിച്ചത്.
Discussion about this post