സൂറത്ത്: രാജ്യസുക്ഷയ്ക്ക് വേണ്ടി ജീവന് ത്യജിച്ച സൈനികരെ ഓര്‍മ്മിക്കുവാന്‍ ഗുജറത്തിലെ ഈ സ്കൂള്‍ കുട്ടികളുടെ യൂണിഫോം സൈനിക വേഷത്തിന് സമാനമാക്കി. 15 വര്‍ഷം മുമ്പാണ് ഈ മാറ്റം നിലവില്‍ വന്നത്. ഇന്ത്യന്‍ കരസേനയുടെ യൂണിഫോമുകളുടെ ഒരു പകര്‍പ്പാണ് കൈലാഷ് മനസ് വിദ്യാമന്ദിറിന്റെ യൂണിഫോം.
യൂണിഫോം ധരിച്ച ഓരോ കുട്ടിയും തന്റെ നാടിന്റെ ഉയര്‍ച്ചയിലും സുരക്ഷയിലും അഭിമാനം കൊള്ളുന്നു.. മാത്രമല്ല ഇത്രയും ത്യാഗം സഹിക്കുന്ന ഇന്ത്യന്‍ സേനയെക്കുറിച്ച് കുട്ടികള്‍ക്ക് വലിയ അഭിമാനമാണെന്ന് കുട്ടികള്‍ പറയുന്നു. ഈ ചെറു പ്രായത്തില്‍ രാജ്യസ്നേഹം കാണിക്കാന്‍ ഈ യൂണിഫോം ഒരു മാതൃകയാണെന്ന് സോഷ്യല്‍മീഡിയ പ്രതികരിച്ചു.
‘ 15 വര്‍ഷമായി സ്കൂളില്‍ ആഴ്ചയില്‍ 2 ദിവസം കുട്ടികള്‍ ആര്‍മി യൂണിഫോം ധരിക്കുന്നു. ഇതിലൂടെ സ്വയം സുരക്ഷയ്ക്കും പക്വതയാകാനും കുട്ടികള്‍ വളരെ ചെറുപ്പത്തില്‍ തന്നെ പ്രാപ്തരായി. അതോടൊപ്പം തന്നെ പഠിക്കുന്ന കാര്യത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലും കുട്ടികള്‍ ഉയര്‍ന്നു തന്നെ നില്ക്കുന്നു. കുട്ടികളുടെ നല്ല പെരുമാറ്റം സ്കൂളിനേയും വിജയത്തിലെത്തിച്ചു’. സ്കൂള്‍ പ്രിന്‍സിപ്പാളിന്റെ വാക്കുകളാണിത്..
അതുപോലെ തന്നെ സൂറത്തിലെ ഒരു തുണിമില്ല് രാജ്യസ്നേഹവുമായി രംഗത്തെത്തിയത് നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.. ബലാക്കോട്ട് ആക്രമണത്തില്‍ ഇന്ത്യയുടെ മുന്നേറ്റം, വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്ദ്ധമാന്, നരേന്ദ്ര മോഡി എന്നിവരുടെ ചിത്രങ്ങള്‍ സാരിയിലും മറ്റും ആലേഖനം ചെയ്തിരുന്നു.
Discussion about this post