ന്യൂഡല്‍ഹി: സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാഗേഷ് അസ്താനക്കേതിരായ അഴിമതി ആരോപണം അന്വേഷിച്ച എകെ ബസ്സിയെ ആന്‍ഡമാന്‍ നിക്കോബാറിലേക്ക് സ്ഥലം മാറ്റിയ ഉത്തരവിനെതിരെ അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചു. തന്റെ സ്ഥലമാറ്റം റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടാണ് ബസ്സി സുപ്രീം കോടതിയെ ബസ്സി സമീപിച്ചത്.
കൂടാതെ അഴിമതിക്കേസില്‍ അസ്താനയ്ക്ക് എതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ബസ്സി കോടതിയെ അറിയിച്ചു. ആസ്ഥാനയ്ക്ക് എതിരെ ലഭിച്ച ഫോണ്‍ രേഖകള്‍ , വാട്സാപ്പ്, മെസ്സേജുകള്‍ തുടങ്ങി തെളിവുകള്‍ ബസ്സി സുപ്രീം കോടതിക്ക് കൈമാറി. അസ്ഥാനയ്ക്ക് എതിരെ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്നും ബസ്സി ആവശ്യപ്പെട്ടു.
എന്നാല്‍ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ബസ്സിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം രാകേഷ് അസ്താനയ്ക്ക് എതിരെ അഴിമതി കേസില്‍ പരാതി നല്കിയ സതീഷ് ബാബു സനക്ക് സുരക്ഷ നല്കാന് സുപ്രീം കോടതി ഉത്തരവിട്ടു.
Discussion about this post