‘ബാലാകോട്ട് വ്യോമാക്രമണത്തില്‍ വിജയം, എത്ര പേര്‍ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല’ .! വ്യോമസേനാ മേധാവി ബിഎസ് ധനോവ

ന്യൂഡല്‍ഹി: വിജയഭേരി മുഴക്കി ബാലാകോട്ട് വ്യോമാക്രമണമെന്ന് വ്യോമസേനാ മേധാവി ബിഎസ് ധനോവ. വ്യോമസേനയ്ക്ക് ലക്ഷ്യം ഭേദിക്കാനായി. ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടെന്ന് പറയാനാകില്ലെന്നും അത്തരത്തില്‍ കണക്കെടുക്കാന്‍ വ്യോമസേനയ്ക്ക് കഴിയില്ലെന്നും ബിഎസ് ധനോവ വ്യക്തമാക്കി.

ബിഎസ് ധനോവയുടെ വാക്കുകള്‍

‘എത്ര പേര്‍ മരിച്ചു എന്ന കണക്ക് വ്യോമസേനയ്ക്ക് എടുക്കാനാകില്ല. അവിടെ എത്ര പേരുണ്ടായിരുന്നോ അവരൊക്കെ മരിച്ചിട്ടുണ്ടാകും. ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന ഒരു ഓപ്പറേഷനില്‍ കൃത്യമായി യുദ്ധവിമാനങ്ങള്‍ തന്നെ ഉപയോഗിക്കാം. പക്ഷേ, ശത്രു അതിര്‍ത്തിയില്‍ ആക്രമണം നടത്തുമ്പോള്‍ നമുക്ക് ലഭ്യമായ എല്ലാ വിമാനങ്ങളും നമ്മള്‍ ഉപയോഗിക്കും. ഇന്ത്യയുടെ എല്ലാ വിമാനങ്ങളും ശത്രുക്കളെ നേരിടാന്‍ ശേഷിയുള്ളതാണ്.”

Exit mobile version