പ്രയാഗ്‌രാജിലെ അര്‍ദ്ധ കുംഭമേള ഇന്ന് അവസാനിക്കും; മൂന്ന് വിഭാഗങ്ങളെ ഗിന്നസ് റെക്കോഡിന് പരിഗണിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുംഭമേളയ്‌ക്കെത്തിയിരുന്നു

പ്രയാഗ്‌രാജ്: പ്രയാഗ് രാജില്‍ ജനുവരി 15 ന് ആരംഭിച്ച അര്‍ധ കുംഭമേള ഇന്ന് സമാപിക്കും. കുംഭമേളയ്ക്ക് മൂന്ന് വിഭാഗങ്ങളെ ഗിന്നസ് റെക്കോഡിന് പരിഗണിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഏറ്റവും വലിയ ഗതാഗത സംവിധാനം, ജനത്തിരക്ക് നിയന്ത്രണം, മികച്ച ശുചീകരണം എന്നീ വിഭാഗങ്ങളെയാണ് ഗിന്നസ് റെക്കോഡിന് പരിഗണിക്കുന്നത്.

മഹാ ശിവരാത്രി ദിവസമായ ഇന്ന് തീര്‍ത്ഥാടകര്‍ ആറാമത്തെയും അവസാനത്തെയും സ്‌നാനം ത്രിവേണി സംഗമത്തില്‍ നടത്തും. 22 കോടി തീര്‍ഥാടകര്‍ കുംഭമേളയ്‌ക്കെത്തിയെന്നാണ് സര്‍ക്കാര്‍ കണക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുംഭമേളയ്‌ക്കെത്തിയിരുന്നു.

Exit mobile version