ന്യൂഡല്‍ഹി: ഞങ്ങള്‍ എപ്പോഴും രാജ്യത്തെ സംരക്ഷിക്കാന്‍ സേനകള്‍ നടത്തുന്ന നടപടികള്ക്കൊപ്പമാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ. ഒറ്റക്കെട്ടായി സേനയ്ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം സൈന്യം ഇപ്പോള്‍ പാകിസ്താനിലെ ഭീകരവാദികള്‍ക്കെതിരെ നടപടികളെടുക്കുന്നുവെന്നും അവരെ ഞങ്ങള്‍ അഭിനന്ദിക്കുകയായണെന്നും ഗാര്‍ഖെ കൂട്ടിച്ചേര്‍ത്തു.
പുല്‍വാമ ഭീകരാക്രമണത്തിന്റെ 12ാം ദിവസമാണ് ഇന്ത്യ പാകിസ്താന് തിരിച്ചടി നല്‍കിയത്. ആക്രമണത്തില്‍ ഇരുന്നൂറോളം ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യോമസേന പൈലറ്റ്മാര്‍ക്ക് അഭിനനന്ദനവുമായി രംഗത്ത് വന്നിരുന്നു.
Discussion about this post