ന്യൂഡല്‍ഹി; പുല്‍വാമ ആക്രണത്തിന് പ്രതികാരമായി ഇന്ത്യ പാകിസ്താന് നല്കിയ തിരിച്ചടിക്ക് പിന്നാലെ പാകിസ്താന് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിക്ക് മറുപടി നല്‍കാനാണ് പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയത്. എന്നാല്‍ ഇന്ത്യന്‍ വ്യോമ വിന്യാസം കണ്ട് പാക് വിമാനങ്ങള്‍ തിരിച്ചുപറന്നു.
പാക് എഫ്-16 വിമാനങ്ങളാണ് ഇന്ത്യന്‍ അതിര്‍ത്തിക്ക് അരികെ എത്തിയത്. എന്നാല്‍ ഇന്ത്യയെ അക്രമിക്കാനുള്ള വിഫല ശ്രമത്തിന് പിന്നാലെ വിമാനങ്ങള്‍ തിരിച്ചുപോയി.
300 ഭീകരരാണ് ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. ആക്രമണത്തില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ കണ്ട്രോള് റൂം പൂര്‍ണ്ണമായും തകര്‍ന്നതായും വിവരമുണ്ട്. ജെയ്ഷെ മുഹമ്മദിന്റെ കൂടാതെ മറ്റ് ചില ഭീകര സംഘടനയുടെ താവളങ്ങളും തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണം 21 മിനിട്ട് നീണ്ടു നിന്നു. ഇന്ന് വെളുപ്പിന് മൂന്നരയോടെയാണ് പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി നടത്തിയത്.
Discussion about this post