മുംബൈ: പാകിസ്താനില്‍ നിന്നും ഇറക്കുമതി ചെയ്ത പലചരക്ക്-ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് അഗ്നിക്കിരയാക്കി മഹാരാഷ്ട്രയിലെ നവനിര്‍മ്മാണ്‍ സേന(എംഎന്‍എസ്)യുടെ അതിക്രമം. നവിമുംബൈയിലെ സനപടയിലെ കടയില്‍നിന്ന് ബലമായി പിടിച്ചെടുത്ത സാധനങ്ങളാണ് എംഎന്‍എസ് പ്രവര്‍ത്തകര്‍ കത്തിച്ചത്.
11 ഓളം സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന നവ നിര്മ്മാണ് സേന പ്രവര്‍ത്തകര്‍ കടയിലേക്ക് അതിക്രമിച്ച് കടക്കുകയും സാധനങ്ങള്‍ പിടിച്ചെടുത്ത് കത്തിക്കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മീറ്റ്വെയില് ഡോട്ട് കോം എന്ന കടയിലായിരുന്നു സംഭവം. ഷാന്‍ സ്പൈസ് എന്ന ബ്രാന്‍ഡില്‍ കടയില്‍ സൂക്ഷിച്ചിരുന്ന പാകിസ്താനി ഉല്‍പ്പന്നങ്ങള്‍ എടുത്തുമാറ്റണമെന്നും പാകിസ്താന് ഉല്‍പ്പന്നങ്ങള്‍ ഇനി മേലില്‍ വില്‍ക്കരുതെന്നും ഇവര്‍ താക്കീതും നല്കി.
Discussion about this post