മുംബൈ: എയര്‍ ഇന്ത്യ വിമാനം റാഞ്ചി പാകിസ്താനിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണി സന്ദേശം. ഇന്ന് വിമാനം റാഞ്ചുമെന്നാണു ടെലിഫോണ്‍ സന്ദേശം. മുംബൈയിലെ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് ഓപ്പറേഷന് കണ്ട്രോള് സെന്ററിലാണു ഭീഷണി സന്ദേശം ലഭിച്ചത്.
വിഷയം ഗൗരവത്തിലെടുത്ത സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും വിമാന ജീവനക്കാര്‍ക്കും കനത്ത ജാഗ്രതാ നിര്‍ദേശം നല്കി. പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഭീഷണി സന്ദേശം ഗൗരവമായാണ് അധികൃതര്‍ കാണുന്നത്.
ഭീഷണി സന്ദേശത്തെ തുടര്‍ന്നു വിമാനത്താവളത്തില്‍ അധികൃതര്‍ പരിശോധന ശക്തമാക്കി. വാഹനങ്ങളും ബാഗുകളും കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് കടത്തിവിടുന്നത്.
Discussion about this post