പുല്‍വാമ ഭീകരാക്രമണം; കൊല്ലപ്പെട്ട സൈനികരുടെ ചിത്രങ്ങള്‍ സാരികളില്‍ ആലേഖനം ചെയ്ത് തുണി മില്‍, വിറ്റു കിട്ടുന്ന പണം അവരുടെ കുടുംബത്തിനും, ഇത് ജവാന്മാരോടുള്ള ആദരം

നാലുപാടു നിന്നും അവരുടെ കുടുംബങ്ങളെ സഹായിക്കാനായി പണം ഒഴുകുമ്പോഴാണ് വ്യത്യസ്തത പുലര്‍ത്തി പണം കണ്ടെത്തുന്നത്

സൂറത്ത്: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരോടുള്ള ആദരസൂചകമായി സാരിയില്‍ ജവാന്മാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത് ഒരു തുണി മില്‍. ഗുജറാത്തിലെ സൂറത്തിലുള്ള അന്നപൂര്‍ണ്ണ ഇന്റസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന തുണി മില്ലാണ് ചിത്രം ഉള്‍പ്പെടുത്തി സാരി നിര്‍മ്മിക്കുന്നത്.

ഈ സാരികള്‍ വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും വീരമൃത്യുവരിച്ച ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കുമെന്ന് മില്‍ അധികൃതര്‍ പറഞ്ഞു. നാലുപാടു നിന്നും അവരുടെ കുടുംബങ്ങളെ സഹായിക്കാനായി പണം ഒഴുകുമ്പോഴാണ് വ്യത്യസ്തത പുലര്‍ത്തി പണം കണ്ടെത്തുന്നത്. ‘സാരികളില്‍ നമ്മുടെ രാജ്യത്തെ കാത്തു സൂക്ഷിക്കുന്ന,സംരക്ഷിക്കുന്ന ജവാന്മാരുടെ പ്രതിരോധ ശക്തി ചിത്രീകരിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേര്‍ സാരിക്കു വേണ്ടി ഓര്‍ഡര്‍ നല്‍കി കഴിഞ്ഞു. ഇതിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ജീവത്യാഗം ചെയ്ത ജവന്മാരുടെ കുടുംബങ്ങള്‍ക്കായി ഞങ്ങള്‍ നല്‍കും’- മില്ലിന്റെ ഡയറക്ടര്‍ മനീഷ് പറഞ്ഞു. ‘- മില്ലിന്റെ ഡയറക്ടര്‍ മനീഷ് പറഞ്ഞു. ഈ നന്മയ്ക്ക് നിറകൈയ്യടികളാണ് ലഭിക്കുന്നത്.

Exit mobile version