ലഖ്നൗ: എന്‍ഡിഎയില്‍ ഭിന്നത രൂക്ഷമാകുന്നു. ഉത്തര്‍പ്രദേശില്‍ അപ്നാദള്‍ സഖ്യം വിട്ടു. അപ്നാദള്‍ കണ്‍വീനറും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേലാണ് തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അവരുടെ മുതിര്‍ന്ന നേതാക്കളുമായി പലതവണ ചര്‍ച്ച നടത്തി. എന്നാല്‍ പ്രശ്നപരിഹാരത്തിന് അവര്‍ തയ്യാറായില്ല.
അതേസമയം സഖ്യകക്ഷികള്‍ക്ക് യാതൊരു പരിഗണനയും നല്കാന് ബിജെപി തയ്യാറാകത്തതുകൊണ്ടാണ് യുപിയില്‍ ഒറ്റയ്ക്ക് നീങ്ങാന്‍ തീരുമാനിച്ചതെന്നും അനുപ്രിയ പട്ടേല്‍ പറഞ്ഞു. എന്നാല്‍ പ്രശ്നം ഉത്തര്‍പ്രദേശില്‍ മാത്രമാണെന്നും ദേശീയ തലത്തില്‍ എന്ഡിഎഘടകകക്ഷിയായി തുടരുമെന്നും അപ്നാദള്‍ ദേശീയ പ്രസിഡന്റ് ആശിഷ് പട്ടേല്‍ വ്യക്തമാക്കി.
Discussion about this post