കിനാനൂര്‍: ഹിമാചല്‍പ്രദേശില്‍ വന്‍ മഞ്ഞിടിച്ചില്‍. സൈനികര്‍ ഇന്ത്യാ ചൈന അതിര്‍ത്തിയിലെ ഷിപ്കി ലാ സെക്ടറില്‍ പട്രോളിംഗ് നടത്തുന്നതിനിടെ സൈനികര്‍ സഞ്ചരിച്ച വാഹനത്തിനു മേല്‍ മഞ്ഞിടിഞ്ഞു വീണ് ഒരു സൈനികന് മരണപ്പെട്ടു. അഞ്ച് സൈനികര്‍ മഞ്ഞിനടിയില്‍ കുടുങ്ങി കിടക്കുകയാണ്.
ഹിമാചലില്‍ കിനാനൂര്‍ ജില്ലയിലെ നംഗ്യ മേഖലയിലായിരുന്നു അപകടമുണ്ടായത്. ഇന്തോ ടിബറ്റന്‍ പോലീസ് സംയുക്തമായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയാണ്. ഹിമാചല്‍ പ്രദേശ് പോലീസും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
സാധാരണയായി വലിയ തോതില്‍ ഹിമപാതമുണ്ടാകാത്ത മേഖലയായ ദോഗ്രി നളയിലാണ് ഇപ്പോള്‍ അപകടം സംഭവിച്ചിരിക്കുന്നത്. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
Discussion about this post