നാഗ്പൂര്‍: വിവാഹത്തിന് നാളുകള്‍ ബാക്കി നില്‍ക്കെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മാനഭംഗത്തിന് ഇരയാക്കിയ 22 കാരി കുറിപ്പെഴുതി വെച്ച് തൂങ്ങി മരിച്ചു. എന്നെ ഉപദ്രവിച്ചവനെ വിടരുത്, വധശിക്ഷ നല്‍കണമെന്ന കുറിപ്പ് എഴുതി വച്ചാണ് യുവതി ആത്മഹത്യ ചെയ്തത്. പീഡിനത്തിനിരയായതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ യുവതിക്ക് കഴിയാത്തതു കൊണ്ടാണ് യുവതി ആത്മഹത്യയിലേയ്ക്ക് തിരിഞ്ഞതെന്ന് പോലീസ് പറയുന്നു.
ഫെബ്രുവരി 15ാം തീയതിയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലെ മൊറാദി സ്വദേശി കൂട്ടമാനഭംഗത്തിനിരയായത്. പെണ്‍കുട്ടിയുടെ ഉറ്റ സുഹൃത്ത് ബസ് സ്റ്റാന്‍ഡിലേയ്ക്കു വിളിച്ചു വരുത്തി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. അബോധവസ്ഥയിലായ യുവതിയെ സുഹൃത്തും കുട്ടുകാരനും ചേര്‍ന്ന് പീഡിപ്പിച്ചു. പീഡനത്തിനു ശേഷം പെണ്‍കുട്ടിയെ വഴിയരികില്‍ ഉപേക്ഷിച്ചതിനു ശേഷം ഇരുവരും കടന്നു കളയുകയായിരുന്നു.
പ്രതികള്‍ക്കെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നു. മാര്‍ച്ച് 10ാം തീയതിയായിരുന്നു യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. അച്ഛനില്ലാതെ വളര്‍ന്ന യുവതിയുടെ സംരക്ഷണയിലാണ് അമ്മയും ഇളയ സഹോദരനും. കഴിഞ്ഞ ഫെബ്രുവരി 17 ഞായാറാഴ്ച സംഭവത്തിന്റെ രണ്ടാം ദിവസം വീട്ടില്‍ ആളില്ലാതിരുന്ന സമയത്തായിരുന്നു ആത്മഹത്യ. സംഭവത്തില്‍ യുവതിയുടെ സുഹൃത്തിനെയു കൂട്ടുകാരനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
Discussion about this post