തെലങ്കാന: പ്രണയ ദിനത്തില്‍ വീണ്ടും ബജ്രംഗ് ദളിന്റെ കാടത്തം. തെലങ്കാനയില്‍ പ്രണയദിനം ആഘോഷിച്ച കമിതാക്കളെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. തെലങ്കാനയിലെ മെഡ്ചലിലാണ് സംഭവം.
നേരത്തെ തെലങ്കാന നലഗോണ്ട ജില്ലയിലെ മിര്യാലഗുഡയില് നടക്കാനിരുന്ന പ്രണയദിനാഘോഷത്തിനെതിരെ എബിവിപി, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രണയദിനാഘോഷം നടത്താനിരുന്ന പ്രദേശത്തെ സ്വകാര്യ ഹോട്ടലിലേക്ക് എബിവിപി, ബജ്റംഗദള്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. ഹോട്ടലിന് മുമ്പില്‍ തടിച്ച് കൂടിയ പ്രവര്‍ത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കഴിഞ്ഞ വര്‍ഷങ്ങളിലും പ്രണയദിന ആഘോഷങ്ങള്‍ക്ക് എതിരെ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ആയുധങ്ങളുമായി തെരുവിലിറങ്ങിയ ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും അക്രമം അഴിച്ചുവിടുകയും കമിതാക്കളെ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. പ്രണയദിനം ആഘോഷിക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണ് എന്നാണ് സംഘപരിവാര്‍ വാദം.
Discussion about this post