ന്യൂഡല്‍ഹി: വിവാഹശേഷം നടത്തിയ റിസപ്ഷന് തണു്ത ഭക്ഷണം വിളമ്പിയെന്ന് ആരോപിച്ച് വരന്റെ സംഘത്തിന്റെ ആക്രമണത്തില്‍ ഹോട്ടലില്‍ വ്യാപക നാശനഷ്ടങ്ങള്‍.
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജനക്പുരിയിലുള്ള പിക്കാഡിലി ഹോട്ടലാണ് വരന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് തല്ലി തകര്‍ത്തത്. ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തു. അതിഥികള്‍ക്ക് ഭക്ഷണം വിളമ്പിയതു ശരിയായില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരെ മര്‍ദ്ദിച്ചത്.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം വൈറലായിരിക്കുകയാണ്. സംഭവത്തില്‍ ഹോട്ടലിലെ നാലു ജീവനക്കാരുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതിനിടെ, സംഭവം നിഷേധിച്ച് ഹോട്ടല്‍ മാനേജര്‍ രാജേഷ് ബാറ്റ്ല രംഗത്തെത്തി. വരന്റെ സുഹൃത്തുക്കള്‍ ഹോട്ടലിലെ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നും ഇതാണ് പ്രശ്നങ്ങളിലേക്ക് വഴിയൊരുക്കിയതെന്നും മാനേജര്‍ പറഞ്ഞു.
വിവാഹ ആഘോഷങ്ങളില്‍ പങ്കെടുക്കാതെ വരനും അതിഥികളും ഓടിക്കളയുകയായിരുന്നുവെന്നും ബാറ്റ്ല പറഞ്ഞു.
Discussion about this post