ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡി തന്നെയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മോഡിക്ക് പാറ പോലെ ഉറച്ച പിന്തുണയുണ്ടെന്നും അമിത് ഷാ പറഞ്ഞു.
പശ്ചിമബംഗാളിലും ഒഡീഷയിലും പാര്‍ട്ടി ശക്തമായ സാന്നിധ്യമാകും. എന്തു തന്നെ സംഭവിച്ചാലും ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് പോലും കുറയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു. സംസ്ഥാന തലത്തിലുള്ള നേതാക്കന്മാരെ ഉള്‍പ്പെടുത്തി രൂപം കൊടുത്ത മഹാസഖ്യം ബിജെപിയുടെ മുന്നോട്ടുപോക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ‘ഞാന്‍ രാജ്യമെമ്പാടും സന്ദര്‍ശിച്ചിട്ടുണ്ട്. ജനങ്ങള്‍ മോഡിക്കു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുന്നത് എനിക്കു കാണാം. അവരുടെ കണ്ണുകളിലുണ്ട് മോഡിയ്ക്ക് നല്കുന്ന പിന്തുണ.’ ഷാ പറയുന്നു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നിതിന്‍ ഗഡ്കരി വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി കൂടിയാണ് അമിത് ഷായുടെ പ്രസംഗം.
Discussion about this post