ഭോപ്പാല്‍: മാര്‍ച്ച് ഒന്നുമുതല്‍ യുവാക്കള്‍ക്ക് തൊഴിലില്ലാ വേതനം നല്‍കാനൊരുങ്ങി മധ്യപ്രദേശ് രാജസ്ഥാന് സര്‍ക്കാരുകള്‍. മധ്യപ്രദേശില്‍ പ്രതിമാസം നാലായിരം രൂപയും രാജസ്ഥാനില്‍ പുരുഷന്മാര്ക്ക് മൂവായിരവും സ്ത്രീകള്‍ക്ക് മൂവായിരത്തി അഞ്ഞൂറ് രൂപയുമായാണ് തൊഴിലില്ലാ വേതനമായി നല്‍കുക.
മധ്യപ്രദേശില്‍ യുവ സ്വാഭിമാന്‍ യോജന എന്ന പേരിലാണ് വേതനം നല്‍കുക. ആദ്യ ഘട്ടത്തില്‍ യുവാക്കള്‍ക്ക് മിസ് കോളിലൂടെ തൊഴിലില്ലാ വേതനത്തിനുള്ള പട്ടികയില്‍ ഇടം നേടാം. അതിനുശേഷം രേഖകള്‍ പരിശോധിച്ച് അന്തിമ പട്ടിക തയ്യാറാക്കും. മാസം നാലായിരം രൂപ നല്കുന്നതിനോടൊപ്പം വെള്ളക്കരം പിരിക്കുക, വൈദ്യൂതി ബില്ല് വീടുകളിലെത്തിക്കുക തുടങ്ങിയ തൊഴിലുകളില്‍ പരിശീലനം നല്‍കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ബിരുദധാരികളായ കുടുംബത്തിലെ ഒരാള്‍ക്ക് തൊഴിലില്ലാ വേതനം നല്‍കാനാണ് രജസ്ഥാന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. തൊഴില്‍ ഉറപ്പ് നല്‍കുന്നില്ല.
Discussion about this post