ശ്രീനഗര്‍: ഏകദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ജമ്മുകാശ്മീരിലേക്ക്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് ശക്തമായ സുരക്ഷയാണ് കാശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാശ്മീരിലെ മൂന്ന് മേഖലകളും പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്. ജമ്മു, കാശ്മീര്‍ താഴ്വര, ലഡാക് എന്നീ മേഖലകളിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.
കാശ്മീരിന്റെ വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന രണ്ടു പദ്ധതികള്‍ക്ക് അദ്ദേഹം ഞായറാഴ്ച തറക്കല്ലിടും. 35,000 കോടിയുടെയും 9,000 കോടിയുടെയും പദ്ധതികളാണ് മോഡി ഉദ്ഘാടനം ചെയ്യുന്നത്.
പ്രധാനമന്ത്രിയുടെ സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) അദ്ദേഹം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത് കഴിഞ്ഞു. ബിഎസ്എഫിന്റെ നിയന്ത്രണത്തിലാണ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കുന്നത്.
Discussion about this post