നാഗപൂര്‍: ഗോമാംസം കൈവശം വെച്ചതിന് മൂന്ന് ചൈനക്കാരുള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തു. വാഹന പരിശോധനയ്ക്കിടെയാണ് ഗോമാംസവുമായി അഞ്ചംഗ സംഘം പിടിയിലായത്. അഫ്രോസ് ഷെയ്ക്ക് (29), ദേവേന്ദ്ര നഗ്രലെ(31), ലി ചു ചുങ്(55), ലു വെങ് ചുങ്(51), ലു വോങ് കോങ്(53) തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്.
പത്ത് കിലോ മാംസം എസ്യുവിയില് കടത്തുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്. മാംസം പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് ഗോമാംസമാണെന്ന് മനസിലായത്. മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Discussion about this post