ന്യൂഡല്‍ഹി: കവിഞ്ഞദിവസം അവതരിപ്പിച്ച ബജറ്റിനെക്കുറിച്ചാണ് രാജ്യം ചര്‍ച്ച ചെയ്യുന്നത്. ചൂടേറിയ സൂക്ഷമമായ വിശകലന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കേന്ദ്രമന്ത്രിക്ക് പിന്നില്‍ നിന്ന് ദേശീയമാധ്യമത്തെ നാക്ക് നീട്ടി കാണിക്കുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു.
സിവില്‍ ഏവിയേഷന്‍ മന്ത്രി ജയന്ത് സിന്‍ഹക്ക് പിന്നില്‍ നിന്നാണഅ പെണ്‍കുട്ടിയുടെ കോപ്രായം. ബജറ്റവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യം അദ്ദേഹത്തിന് പിന്നിലായി നിന്ന് ക്യാമറയിലേക്ക് നോക്കി നില്‍ക്കുകയും പിന്നീട് പെണ്‍കുട്ടി ക്യാമറയിലേക്ക് നോക്കി ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഒന്നുമറിയാത്ത പോലെ നിന്ന കുട്ടി ദേശീയമാധ്യമത്തിന്റെ ക്യാമറയിലേക്ക് നോക്കി നാക്ക് നീട്ടി കാണിക്കുകയാണ്.
ഈ പെണ്‍കുട്ടി ആരാണെന്ന് അറിയില്ലെങ്കിലും ചൂടുപിടിച്ച ബജറ്റ് ചര്‍ച്ചകള്‍ക്ക് പിന്നിലെ പെണ്‍കുട്ടിയുടെ നാക്ക് നീട്ടല്‍ തമാശ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്
Who's this kid?
Photo bombing a minister outside parliament on budget day is no mean feat. #Budget2019 pic.twitter.com/pwIpGXaF9e
— Devjyot Ghoshal (@DevjyotGhoshal) February 1, 2019
Discussion about this post