പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ സ്‌ഫോടനം; മൂന്ന് പേര്‍ വെന്തുമരിച്ചു, കെട്ടിടത്തില്‍ അഞ്ചോളം പേര്‍ കുടങ്ങി കിടക്കുന്നു

കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

ലഖ്‌നൗ: പടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ വെന്തുമരിച്ചു. ഉത്തര്‍പ്രദേശിലെ ബാംദ ജില്ലയിലെ ബിസന്ദയിലാണ് അപകടം നടന്നത്. അതേസമയം സ്‌ഫോടനത്തെ തുടര്‍ന്ന് തകര്‍ന്ന കെട്ടിടത്തിനകത്ത് അഞ്ചിലേറെ പേര്‍ കുടുങ്ങിക്കിടക്കുകയാണ്.

ഇന്നലെ വൈകിട്ട് ഏഴോടെയാണ് ബിസന്ദയിലെ നാഫിസ് ഫയര്‍വര്‍ക്‌സ് ഫാക്ടറിയില്‍ സ്‌ഫോടനും ഉണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് ഫാക്ടറിക്ക് സമീപമുണ്ടായിരുന്ന രണ്ട് വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. അതേസമയം ഫാക്ടറിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Exit mobile version