പനാജി: രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യമെന്ന പ്രസ്താവനയുമായ് ബിജെപി നേതാവ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പോലുള്ള നേതാക്കളാവും രാജ്യത്തിന് മുതല്‍ കൂട്ട് എന്നാണ് ബിജെപി നേതാവും ഗോവ നിയസഭയിലെ ഡെപ്യൂട്ടി സ്പീക്കറുമായ മൈക്കല്‍ ലോബോ പറഞ്ഞിരിക്കുന്നത്. രോഗബാധിതനായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ കാണാന്‍ രാഹുല്‍ എത്തിയതിനെ മുന്‍നിര്‍ത്തിയായിരുന്നു ലോബോയുടെ പുകഴ്ത്തല്‍.
അദ്ദേഹത്തിന്റെ ലാളിത്യവും വിനയവും ഗോവക്കാര്‍ മാത്രമല്ല എല്ലാ ഇന്ത്യക്കാരും കണ്ട് പഠിക്കണെമന്നും രാഹുലിനെ പോലുള്ള നേതാക്കളാണ് ഗോവയിലും ആവശ്യമെന്നും ലോബോ കൂട്ടിച്ചേര്‍ത്തു. അര്‍ബുദബാധിതനായ പരീക്കറെ കാണാനായി മാത്രമാണ് രാഹുല്‍ ചൊവ്വാഴ്ച ഗോവയിലെത്തിയത്. പരീക്കറെ വസതിയിലെത്തി കാണാനാണ് രാഹുല്‍ തീരുമാനിച്ചിരുന്നതെങ്കിലും അദ്ദേഹം നിയമസഭയിലെക്ക് പുറപ്പെട്ടതിനാല്‍ അവിടെ എത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
ഇന്ത്യയിലും വിദേശത്തും ആശുപത്രികളില്‍ ചികിത്സയിലായിരുന്നപ്പോഴും തന്റെ ആരോഗ്യവിവരങ്ങള്‍ രാഹുല്‍ പതിവായി അന്വേഷിക്കാറുണ്ടായിരുന്നുവെന്ന കാര്യം പരീക്കര്‍ പിന്നീട് കോണ്‍ഗ്രസ് നേതാക്കളോട് പങ്കുവച്ചു. പരീക്കറുടെ മകനുമായി ആരോഗ്യപ്രശ്നങ്ങള്‍ അറിയാന്‍ രാഹുല്‍ സമ്പര്‍ക്കം പുലര്‍ത്തിയ കാര്യവും അദ്ദേഹം കോണ്‍ഗ്രസ് നേതാക്കളോട് പങ്കുവച്ചു.
Discussion about this post