കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കിടെ വ്യാപക അക്രമങ്ങള്‍. തൃണമൂല്‍ – ബിജെപി പ്രവര്‍ത്തകര്‍ ഏറ്റമുട്ടിയത് റാലി കടന്നു പോകുന്ന പ്രദേശങ്ങളെ സംഘര്‍ഷഭരിതമാക്കി. വിവിധയിടങ്ങളിലുണ്ടായ ഏറ്റുമുട്ടലില്‍ തൃണമൂല്‍ ഓഫീസ് കത്തിക്കുകയും ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. പോലീസിന് നേരെയും ആക്രമണം ഉണ്ടായി.
കിഴക്കന്‍ മിഡ്നാപുരില്‍ പ്രസംഗം അവസാനിപ്പിച്ച് അമിത് ഷാ വേദി വിട്ടതിനു തൊട്ടുപിന്നാലെയാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ ഏറ്റമുട്ടിയത്. റാലി നടക്കുന്ന വേദിയില്‍ നിന്ന് കഷ്ടിച്ച് 100 മീറ്റര്‍ അകലെ മാത്രം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് അക്രമികള്‍ തീവച്ചു. അതിക്രമങ്ങളില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തൃണമൂല്‍, ബിജെപി കക്ഷികള്‍ തയ്യാറായില്ല. റാലി കഴിഞ്ഞ് മടങ്ങിയ പ്രവര്‍ത്തകരെ തൃണമൂലുകാര്‍ ആക്രമിക്കുകയായിരുന്നു എന്ന് ബിജെപി ആരോപിച്ചപ്പോള്‍ തൃണമൂല്‍ പാര്‍ട്ടി ഓഫീസുകള്‍ ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തതാണ് അക്രമത്തില്‍ കലാശിച്ചതെന്ന് തൃണമൂല്‍ നേതാക്കളും ആരോപിച്ചു.
Discussion about this post