ന്യൂഡല്‍ഹി: ഈ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ മഥുരയില്‍ നിന്ന് മത്സരിക്കാന്‍ ബിജെപി അനുവദിച്ചെന്ന് എംപിയും നടിയുമായ ഹേമ മാലിനി പറഞ്ഞു. വീണ്ടും മത്സരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും ഹേമ മാലിനി പറഞ്ഞു.
അതേ സമയം മഥുര റെയില്‍വേ സ്റ്റേഷനെ ആധുനികവത്ക്കരിക്കാന്‍ സാധിച്ചുവെന്നും കിഴക്കന്‍ യുപിയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്കായി തന്റെ മണ്ഡലത്തില്‍ നിന്ന് ലക്നൗവിലേക്ക് പുതിയ ട്രെയിന്‍ കൊണ്ടു വരാന്‍ ശ്രമിക്കുമെന്നും ഹേമ മാലിനി പറഞ്ഞു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരിയെ പരാജയപ്പെടുത്തിയാണ് മഥുരയില്‍ നിന്ന് ഹേമ മാലിനി ജയിച്ചത്.
അതേസമയം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മഥുരയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ പിന്തുണയുമായാണ് ആര്‍എല്‍ഡി കളത്തിലറങ്ങുന്നത്. ജയന്ത് ചൗധരിയെ തന്നെയാവും ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post