ബിഹാര്‍: രാമനായി രാഹുല്‍ ഗാന്ധി. ബിഹാറിലെ പാറ്റ്നയിലാണ് രാഹുല്‍ ഗാന്ധിയെ രാമനായി ചിത്രീകരിച്ച് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പാറ്റ്നയില്‍ ഫെബ്രുവരി മൂന്നിന് നടത്താന്‍ പോകുന്ന കോണ്‍ഗ്രസ് റാലിയുടെ പോസ്റ്ററുകളിലാണ് രാഹുലിനെ രാമനായി ചിത്രീകരിച്ചിരിക്കുന്നത്.
രാഹുലിനെ കൂടാതെ പ്രിയങ്കാ ഗാന്ധി, സോണിയാ ഗാന്ധി, മറ്റു കോണ്‍ഗ്രസ് നേതാക്കളും പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശിലും ഇത്തരം പോസ്റ്ററുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ചിരുന്നു. അന്ന് ശിവ ഭക്തനായിട്ടാണ് രാഹുലിനെ ചിത്രീകരിച്ചിരുന്നത്.
Bihar: Congress President Rahul Gandhi portrayed as Lord Ram on a poster in Patna. pic.twitter.com/La4ZcL64GY
— ANI (@ANI) January 29, 2019
Discussion about this post