ലക്നൗ: പ്രിയങ്കാ ഗാന്ധിയുടെ സജീവ രാഷ്ട്രീയപ്രവേശനത്തെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കയുടെ വരവ് കോണ്‍ഗ്രസിന് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
പൂജ്യവും പൂജ്യവും കൂട്ടിയാല്‍ പൂജ്യം മാത്രമേ ലഭിക്കൂ. കോണ്‍ഗ്രസ് ഒരുവലിയ പൂജ്യമാണ്. ആര് അതിലേക്ക് വന്നാലും പോയാലും ഒരുപ്രശ്നവും ഉണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരാണസി,? യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂര്‍ എന്നിവ പ്രിയങ്ക ഗാന്ധിയുടെ ചുമതലയിലുള്ള കിഴക്കന്‍ ഉത്തര്‍പ്രദേശിലാണ് വരുന്നത്. വാരണാസിയിലോ, ഗൊരഖ്പുരിലോ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
Discussion about this post