ന്യൂഡല്‍ഹി: രാജ്യത്ത് പ്രധാനമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് കര്‍ണ്ണാടക മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്ഡി കുമാരസ്വാമി രംഗത്ത്.
ബിജെപിയെക്കാള്‍ പ്രാപ്തരായ പല പാര്‍ട്ടികളും നേതാക്കന്മാരുണ്ടെങ്കില് പോലും തങ്ങളുയെ പാര്‍ട്ടി രാഹുലിനെയാണ് പിന്തുണയ്ക്കുന്നതെന്ന് കുമാരസ്വാമി വ്യക്തമാക്കി. നരേന്ദ്രമോഡിയെ താഴെയിറക്കാന്‍ രാഹുല്‍ ഗാന്ധിയ്ക്ക് കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പിതാവ് എച്ച് ഡി ദേവഗൗഡ പിന്തുണക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി വരണമെന്നായിരുന്നു കുമാരസ്വാമിയുടെ ആദ്യ നിലപാട്.
Discussion about this post