ഭോപ്പാല്‍: പിഞ്ചു കുഞ്ഞ് ഉള്‍പ്പടെ ഒരു കുടുംബത്തിലെ നാല് പേര് മരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ റെയ്സണ്‍ ജില്ലയിലെ വീട്ടില്‍ പൂര്‍ണ്ണിമ ഭുരിയ, ഇവരുടെ പന്ത്രണ്ട് മാസം പ്രായമുള്ള കുഞ്ഞ്, പൂര്‍ണ്ണിമയുടെ അമ്മ ലതാ ധീമര്‍, പൂര്‍ണ്ണിമയുടെ സഹോദരന് ആകാശ് എന്നിവരാണ് മരിച്ചത്.
പൂര്‍ണ്ണിമയുടെ ഭര്‍ത്താവ് ഷന്നുവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷന്നുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് അയല്‍വാസി വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്. ശേഷം കതക് പൊളിച്ചാണ് വീടിനുള്ളില്‍ നിന്നും ഇവരെ പുറത്തെത്തിക്കുകയായിരുന്നു.
വീടിനുള്ളില്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന റൂം ഹീറ്റര്‍ കണ്ടത്തി. ഇതിനുള്ളില്‍ നിന്ന് കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായി പോലീസ് പറഞ്ഞു.
Discussion about this post