ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധിയെ സജീവ രാഷ്ട്രീയത്തിലിറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച് സാഹചര്യത്തില്‍ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിട്ടാണ് നിയമിച്ചത്. അതെസമയം എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ വരവില്‍ സന്തോഷമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വെളിപ്പെടു ത്തി.
വലിയ ദൗത്യമാണ് പ്രിയങ്കയെ എല്പ്പിച്ചിരിക്കുന്നത്. പ്രിയങ്ക അതിന് യോഗ്യയാണെന്നും സഹോദരിക്കൊപ്പം പ്രവര്‍ത്തിക്കാനാവുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. പ്രിയങ്കാ ഗാന്ധി വരുന്നതോടെ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന് കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തല്‍
Discussion about this post