ഭുവനേശ്വര്‍: നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി അലഞ്ഞു തിരിയുന്ന നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ജനം ഭീതിയില്‍. ഇന്ന് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏഴുവയസുകാരന് ദാരുണാന്ത്യം. ഒഡീസയിലെ മേയുര്ബന്ജ് ജില്ലയിലാണ് സംഭവം.
സ്കൂളില്‍ ഒറ്റയ്ക്ക് നടന്ന് പോവുകയായിരുന്നു കുട്ടി. ഇതിനിടയിലാണ് തെരുവുനായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് പിന്നാലെ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.
Discussion about this post