ലഖ്നൗ: റിപ്പബ്ലിക്ക് ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ പുറത്തിറങ്ങിയുള്ള യാത്ര ഒഴിവാക്കണമെന്ന നിര്‍ദേശവുമായി ദയൂബന്ദ് മുസ്ലിം പഠന കേന്ദ്രം. ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പതിപ്പിച്ച നോട്ടീസ് സംബന്ധിച്ച് ടെലഗ്രാഫ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യാത്ര അനിവാര്യമാണെങ്കില്‍ സംയമനം പാലിച്ച് പോകണമെന്നും ആവശ്യം കഴിഞ്ഞയുടന്‍ സെമിനാരിയിലേക്ക് തിരിച്ചു കയറണമെന്നും നോട്ടീസ് പറയുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയോര്‍ത്ത് സ്ഥാപനത്തിനകത്ത് നല്കിയ നിര്‍ദേശമാണിതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
റിപ്പബ്ലിക്ക് ഡേ പോലുള്ള ദിവസത്തില്‍ പോലും രാജ്യത്ത് ഒരു വിഭാഗം ജനങ്ങള്‍ സാധാരണ ജീവിതം പോലും നയിക്കാന്‍ ഭയപ്പെടുന്നുവെന്നത് കാണിക്കാനാണ് റിപ്പോര്‍ട്ടെന്ന് പത്രം പറയുന്നു.
നോട്ടീസില്‍ പറയുന്നില്ലെങ്കിലും മുന്‍ വര്‍ഷങ്ങളില്‍ ദയൂബന്ദിലെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ ചില ദുരനുഭവങ്ങളാണ് ഇത്തരത്തില്‍ നിര്ദേശമിറക്കാന് സ്ഥാപനത്തെ പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Discussion about this post