ഗുര്‍ഗൗണ്‍: ബലാത്സംഗ കേസ് പിന്‍വലിക്കാനുള്ള ആവശ്യം നിരസിച്ച ഇരയെ പ്രതി വെടിവെച്ചു കൊന്നു. ഹരിയാനയിലെ ഗുര്‍ഗൗണിലാണ് സംഭവം. കേസുമായി സംബന്ധിച്ച് കോടതിയില്‍ മൊഴി നല്കാന് മണിക്കൂറുകള്‍ അവശേഷിക്കെയാണ് കൊലപാതകം നടന്നത്.
ഗുര്‍ഗൗണ്‍-ഫരിദാബാദ് എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമുള്ള ഘുശ്ബൂ ചൗക്കിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്തുകൂടി പോയ വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സന്ദീപ് കുമാര്‍ എന്ന യുവാവാണ് സംഭവത്തില്‍ പ്രതിയെന്ന് പോലീസ് കണ്ടെത്തി. നത്പൂരില് സ്ഥിതി ചെയ്യുന്ന വീട്ടില്‍ എത്തി പ്രതി യുവതിയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനായി കാറില്‍ കയറാന്‍ പറഞ്ഞു.
യുവതിയും സുഹൃത്തും ചേര്‍ന്ന് കാറില്‍ കയറി. എന്നാല്‍ പിന്നീട് ഇയാള്‍ തിരികെ എത്തി യുവതിയുടെ അമ്മയോട് കേസ് പിന്‍വലിക്കണമെന്ന് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. എന്നാല്‍ യുവതിയുടെ അമ്മയും സമ്മതിച്ചില്ല. തുടര്‍ന്ന് പ്രതി യുവതിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. മകളെ ബലാത്സംഗം ചെയ്തതിനെതിരെ 2017 മാര്‍ച്ചിലാണ് പരാതി നല്‍കുന്നതെന്ന് യുവതിയുടെ അമ്മ പറഞ്ഞു. യുവാവിനൊപ്പം നൈറ്റ് ക്ലബ്ബിലാണ് യുവതി ജോലി ചെയ്തിരുന്നത്. പോലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതി ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു.
Discussion about this post