കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

ഗാസിയാബാദ്: ഓൺലൈൻ ഗെയിം കളിക്കുന്നതിനെ മാതാപിതാക്കൾ എതിർത്തതിന് പിന്നാലെ ഉത്തർപ്രദേശിൽ മൂന്ന് സഹോദരിമാർ ജീവനൊടുക്കി. ഗാസിയാബാദിലെ ഭാരത് സിറ്റി എന്ന റെസിഡൻഷ്യൽ ടൗൺഷിപ്പിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് സംഭവം.

പാക്കി (12), പ്രാചി (14), വിഷിക (16) എന്നീ കുട്ടികളാണ് ജീവെനാടുക്കിയത്. പാർപ്പിട സമുച്ചയത്തിന്റെ ഒൻപതാം നിലയിൽ നിന്ന് മൂന്ന് പേരും താഴേയ്ക്ക് ചാടുകയായിരുന്നു. മൂന്ന് സഹോദരിമാരും സ്‌കൂളിൽ പോകുന്നതും, ഉറങ്ങുന്നതും ഉണ്ണുന്നതുമെല്ലാം ഒരുമിച്ചായിരുന്നെന്നാണ് വിവരം.

Exit mobile version