ബംഗളൂരു: കര്‍ണാടകയിലെ കൊപ്പളയില്‍ വാഹനാപകടത്തില്‍ നാല് പേര്‍ക്ക് ദാരുണാന്ത്യം. ശബരിമല തീര്‍ത്ഥാടകരാണ് അപകടത്തില്‍പ്പെട്ടത്. ഏഴ് വയസ്സുകാരി ഉള്‍പ്പെടെ നാല് പേരാണ് അപകടത്തില്‍ മരിച്ചത്.
ഇവര്‍ സഞ്ചരിച്ച വാഹനം നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ ആയിരുന്നു അപകടം.