കര്‍ണാടകയില്‍ മുന്നറിയിപ്പ് നല്‍കാതെ വീണ്ടും 20 ലേറെ വീടുകള്‍ പൊളിച്ചുനീക്കി

ബെം​ഗളൂരു: കർണാടകയിൽ വീണ്ടും ബുൾഡോസർ പ്രയോ​ഗം. വ്യാഴാഴ്ച വടക്കുകിഴക്കൻ ബെംഗളൂരുവിലെ തനിസാന്ദ്രയ്ക്കടുത്തുള്ള അശ്വത് നഗറിൽ 13 ലധികം വീടുകൾ മുൻകൂർ അറിയിപ്പില്ലാതെ പൊളിച്ചുമാറ്റി. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) കൊഗിലു പൊളിക്കൽ നടപടി വിമർശനം നേരിടുന്നതിനിടെയാണ് പുതിയ നടപടി. ബി.ഡി.എ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും നാല് മണ്ണുമാന്തി യന്ത്രങ്ങളും രാവിലെ 7 മണിക്ക് സ്ഥലത്തെത്തി പൊളിച്ചുനീക്കുകയായിരുന്നു. കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് താമസക്കാരോട് ഉടൻ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു. ബി.ഡി.എയുടെ ഭൂമിയിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.

Exit mobile version