ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ട്രെയിനിന് തീപിടിച്ചു. അനകാപ്പള്ളിയില്‍ വെച്ചാണ് സംഭവം. അപകടത്തില്‍ ഒരാള്‍ മരിച്ചു. 70 വയസ്സുകാരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ടാറ്റാനഗര്‍- എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ ബി1, എം2 എന്നീ രണ്ടു കോച്ചുകള്‍ അഗ്‌നിക്കിരയായി.
തീ പിടിച്ചതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയും, കോച്ചുകളിലുള്ളവരെ അതിവേഗം ഒഴിപ്പിക്കുകയും ചെയ്തു. അതേസമയം, അപകടകാരണം വ്യക്തമായിട്ടില്ല.
