അമരാവതി: ആന്ധ്രയിൽ ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു. ശ്രീകാകുളത്ത് കാസി ബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം ഉണ്ടായത്.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട് ഏകാദശി ഉത്സവത്തിന് എത്തിയ ഭക്തരാണ് തിരക്കിലും പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
കാർത്തിക മാസത്തിലെ ഏകാദശിയായ ഇന്ന് നിരവധി പേരാണ് ഒഴുകിയെത്തിയത്. ഇതോടെ തിരക്ക് നിയന്ത്രിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ അമ്പലത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തിരക്ക് നിയന്ത്രിക്കാൻ വേണ്ടി ബാരിക്കേഡുകൾ മാത്രമാണ് സജ്ജമാക്കിയിരുന്നത്. ഈ ബാരിക്കേഡുകളിലേക്ക് ആളുകൾ തിക്കിത്തിരക്കി വീണതാണ് അപകടത്തിന് കാരണമായത്.
















Discussion about this post