‘പാക്കിസ്ഥാന് ഇന്ത്യയുടെ ശക്തി നന്നായി അറിയാം, മണ്ണിൽ കയറി തിരിച്ചടിക്കാൻ കഴിയും’: പ്രധാനമന്ത്രി

അഹമ്മദാബാദ്: സർദാർ വല്ലഭായ് പട്ടേലിൻ്റെ 150-ാമത് ജന്മവാർഷിക ദിനത്തിൽ രാജ്യത്തിൻ്റെ ശക്തി ഓര്‍മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുക്കൾക്കുള്ള ഇന്ത്യയുടെ മറുപടി ഇപ്പോൾ നിർണ്ണായകവും ശക്തവുമാണെന്ന് ലോകത്തിന് ദൃശ്യവുമായ കാര്യമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ഗുജറാത്തിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഓപ്പറേഷൻ സിന്ദൂർ” ഇന്ത്യയുടെ ശക്തമായ മറുപടി ലോകത്തിന് കാണിച്ചുകൊടുത്തു. ഇന്ത്യക്ക് ശത്രുരാജ്യത്തിൻ്റെ മണ്ണിൽ കടന്ന് ആക്രമിക്കാൻ കഴിയും എന്ന വ്യക്തമായ സന്ദേശം ഓപ്പറേഷൻ സിന്ദൂർ നൽകി. ആരെങ്കിലും ഇന്ത്യയ്ക്ക് നേരെ കൈ ഉയർത്താൻ ധൈര്യപ്പെട്ടാൽ, ഇന്ത്യആ മണ്ണിൽ കയറി തിരിച്ചടിക്കും. ഇന്ന് പാകിസ്ഥാനും തീവ്രവാദം വളര്‍ത്തുന്നവര്‍ക്കും ഇന്ത്യയുടെ യഥാർത്ഥ ശക്തി എന്താണെന്ന് അറിയാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Exit mobile version