ന്യൂഡല്‍ഹി: അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യയായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിച്ചു. അടുത്ത മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച് രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് വിരമിക്കുന്നതോടെയാണ് നിയമനം. 53ാമത് ചീഫ് ജസ്റ്റിസ് ആയിരിക്കും ജസ്റ്റിസ് സൂര്യകാന്ത്. 2027 ഫെബ്രുവരി 9 വരെയായിരിക്കും കാലാവധി.
അടുത്ത ചീഫ് ജസ്സിസ് ആയി നിലവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി ജസ്റ്റിസ് സൂര്യകാന്തിനെ ശുപാര്‍ശ ചെയ്തിരുന്നു. നിലവില്‍ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്. ഈ വര്‍ഷം നവംബര്‍ 23ന് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ കാലാവധി അവസാനിക്കുന്നതോടെ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേല്‍ക്കും. സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജസ്റ്റിസിനെ ചീഫ് ജസ്റ്റിസ് ആയി ശുപാര്‍ശ ചെയ്യുന്നത് പതിവാണ്.















Discussion about this post