ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഇത്തവണ പെയ്ത കനത്ത മഴയെ തുടര്‍ന്ന് 80 ശതമാനത്തിലധികം ഉള്ളികൃഷി നശിച്ചതോടെ വരും മാസങ്ങളില്‍ രൂക്ഷമായ ഉള്ളിക്ഷാമം ഉണ്ടാകും. കഴിഞ്ഞ തവണ ഈ സമയത്ത് ക്വിന്റ്‌ലിന് നാലായിരവും അയ്യായിരവും വിലയുണ്ടായിരുന്നു.
കൃഷിയിറക്കാനുള്ള ചിലവ് കൂടുതലാണ്, അത്രക്ക് മുടക്കാന്‍ കയ്യില്‍ കാശില്ല എന്നുമാണ് കര്‍ഷകര്‍ പറയുന്നത്. വിളവ് കുറയുമ്പോള്‍ സാധാരണയായി വില കൂടാറുള്ളതാണ്. പക്ഷെ ഇത്തവണ അതില്ല. വില്ലനായത് തുടര്‍ച്ചയായി പെയ്ത മഴയാണ്.
കേരളമടക്കമുള്ള സൗത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള അധികവും ഉള്ളിയെത്തുന്നത് നാസിക്കില്‍ നിന്നാണ്. ഇവിടെ മാത്രം അഞ്ചുലക്ഷത്തിലധികം ഏക്കര്‍ ഉള്ളി കൃഷി നശിച്ചുവെന്നാണ് സര്‍ക്കാര്‍ കണക്ക്. രണ്ടു ലക്ഷത്തിലധികം കര്‍ഷകരെയാണ് ഇത് പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇറക്കിയ കൃഷിയില്‍ 80 ശതമാനത്തിലധികം നശിച്ചു.
ഭാവിയില്‍ ഉള്ളിക്ഷാമമുണ്ടാകുമെന്ന് ഉറപ്പിച്ചുപറയുന്നു കര്‍ഷകര്‍. ഇത് മഹാരാഷ്ട്രയെ മാത്രമല്ല കേരളമടക്കമുള്ള പല സംസ്ഥാനങ്ങളെയും ബാധിക്കും. പരിഹരിക്കാന്‍ ഉടന്‍ കൃഷിയിറക്കണമെന്നാവശ്യപെടുന്നുണ്ട് മഹാരാഷ്ട്ര സര്‍ക്കാര്‍. പക്ഷെ കണക്കുകള്‍ നിരത്തി പ്രതിരോധിക്കുകയാണ് കര്‍ഷകര്‍.
















Discussion about this post