ന്യൂഡല്‍ഹി: സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്ഥാനയുടെ നിയമന കാലാവധി കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇന്ന് രാവിലെ ചേര്‍ന്ന സിവിസി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. അസ്താനയെ വ്യോമയാന സുരക്ഷാ വിഭാഗത്തിലേക്ക് മാറ്റുമെന്നാണ് സൂചന.
അസ്ഥാനയെ കൂടാതെ മറ്റു മൂന്ന് ഉദ്യോഗസ്ഥരുടെയും സിബിഐയിലെ കാലാവധി വെട്ടിക്കുറച്ചു. എംകെ സിന്‍ഹ, എകെ ശര്‍മ്മ തുടങ്ങിയ അലോക് വര്‍മ്മയുടെ വിശ്വസ്തരെയും മാറ്റി. അജിത് ഡോവലിന് വേണ്ടി സിബിഐ ഫോണ്‍ ചോര്‍ത്തിയെന്ന് ആരോപിച്ച ഉദ്യോഗസ്ഥനാണ് സിന്‍ഹ.
Discussion about this post