ന്യൂഡല്‍ഹി: ചുമ സിറപ്പുകള്‍ കഴിച്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ നടപടികളുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. ഡെക്സ്ട്രോമെത്തോര്‍ഫന്‍ അടങ്ങിയ നിശ്ചിത കഫ് സിറപ്പുകളുടെ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു. കൂടാതെ, വിഷയത്തില്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ രാജാറാം ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തു.
മധ്യപ്രദേശിലും രാജസ്ഥാനിലുമായി ഇതുവരെ 12 കുട്ടികള്‍ മരിച്ച സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ആരോപണമുയര്‍ന്ന മരുന്നുകള്‍ വിതരണം ചെയ്ത കെയ്സണ്‍സ് ഫാര്‍മ വിതരണം ചെയ്യുന്ന 19 മരുന്നുകളുടെ വിതരണവും സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഭജന്‍ ലാല്‍ ശര്‍മ്മ നിര്‍ദ്ദേശം നല്‍കി. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും ദോഷകരമായേക്കാവുന്ന മരുന്നുകളില്‍ ആവശ്യമായ വിവരങ്ങള്‍ രേഖപ്പെടുത്താനും നിര്‍ദ്ദേശമുണ്ട്.












Discussion about this post