ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടം, മരിച്ചവരുടെ എണ്ണം ഒന്‍പതായി, നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു: കര്‍ണാടകയിലെ ഹാസനില്‍ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു.

29 പേർക്കാണ് അപകടത്തില്‍ പരിക്കേറ്റത് നിലവില്‍ മൂന്നുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. അഞ്ചുപേർ സംഭവസ്ഥലത്തും നാലുപേർ ആശുപത്രിയിലും വെച്ചണ് മരിച്ചത്.

തിരക്കേറിയ NH-373 റോഡിലാണ് അപകടം ഉണ്ടായത്. ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. ഡ്രൈവര്‍ ഭുവനേശ്വറാണ് അറസ്റ്റിലായിരിക്കുന്നത്. വാഹനം ഓടിച്ചിരുന്ന സമയത്ത് ഇയാൾ മദ്യപിച്ചിരുന്നു എന്ന സംശയവും നിലനില്‍ക്കുന്നു.

Exit mobile version