” കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നു “, ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡല്‍ഹി :രാഷ്ട്രപതിയും പ്രധാനമന്ത്രിയും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേർന്നു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ആശംസകൾ അറിയിച്ചത്.

മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസാസന്ദേശത്തില്‍ കുറിച്ചു.

“എല്ലാവര്‍ക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകള്‍! ഈ മനോഹരമായ ഉത്സവം എല്ലാവര്‍ക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നല്‍കട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്‌കാരത്തെയും ഓര്‍മ്മിപ്പിക്കുന്നു. ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്‌കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തില്‍ സൗഹാര്‍ദ്ദം വളര്‍ത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ദൃഢമാക്കാനും സഹായിക്കട്ടെ.” എന്ന് പ്രധാനമന്ത്രി കുറിച്ചു

രാജ്യത്തിന് അകത്തും പുറത്തുമുള്ള കേരളത്തിലെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും ഓണം ആശംസകള്‍ നേരുന്നതായി രാഷ്ട്രപതി കുറിച്ചു. ഈ ആഘോഷം മതസാമുദായിക വിശ്വാസങ്ങള്‍ക്കപ്പുറം ഒരുമയുടേയും സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പ്രാധാന്യം വിളിച്ചോതുക കൂടി ചെയ്യുന്നുവെന്നും രാഷ്ട്രപതി സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

Exit mobile version