മൂന്നര കോടി യുവാക്കൾക്ക് പ്രയോജനപ്പെടുന്ന ഒരുലക്ഷം കോടിയുടെ പദ്ധതി, വൻ പ്രഖ്യാപനവുമായി മോദി

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തിൽ മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നര കോടി യുവാക്കൾക്ക് പ്രയോജനപ്പെടുന്ന ഒരുലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകും.

ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ ആണ് മോദി പദ്ധതി പ്രഖ്യാപിച്ചത്. കൂടാതെ പത്ത് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം 2047 ഓടെ എത്തുമെന്നും മോദി വ്യക്തമാക്കി.

എല്ലാ ഭാഷകളും തുല്യം. എല്ലാ ഭാഷകളും വികസിക്കണം എന്നും മോദി പറഞ്ഞു. കർഷകരെയും, പിന്നാക്ക വിഭാഗങ്ങളയും സർക്കാർ ഒരിക്കലും കൈവിടില്ലെന്നും എന്നും അവർക്കൊപ്പമാണ് എന്നും ഗരീബി ഹഠാവോ മുദ്രാവാക്യവും ഇപ്പോൾ യഥാർത്ഥ്യമായി എന്നും മോഡി പറഞ്ഞു.

Exit mobile version